നൂലുകെട്ട്
നിലച്ചു പോയെൻ നിളയുടെ നാദം
പ്രാണനിൽ കവിഞ്ഞൊഴുകിയ സുന്ദര ഗാനം
ജീവന്റെ കണികയിൽ വരപ്രസാദങ്ങളായ്
വരണ്ട മനസ്സതിൽ മോഹതീർത്ഥങ്ങളും...
എന്റെ രേതസ്സിൻ തുള്ളികൾ വിരിയിച്ചെടുത്തവൾ
സ്ത്രീയെന്ന സത്തയിൽ പൂരകമായവൾ...
മൃതമാണു നിൻ ദേഹമെനിക്കു മുമ്പിലെങ്കിലും
നല്കുവാനാവില്ല, ആ പേർ നിനക്കൊരിക്കലൂം
പ്രിയമായ്, പ്രണയമായ്, ജന്മാന്തര സുകൃതമായ്
ഇന്നിതാ... നീയെന്റെ ദു:ഖസത്യമായ്....



0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം